ലോക സുന്ദരി പട്ടം ജെമൈക്കയുടെ ടോണി ആന്‍ സിങ്ങിന്, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം


1 min read
Read later
Print
Share

120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്.

ന്യൂഡൽഹി: 2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ് കരസ്ഥമാക്കി.. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.2018ലെ ലോക സുന്ദരി മെക്‌സിക്കോക്കാരിയായ വനേസ്സ പോണ്‍സെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്.

23കാരിയായ ടോണി സിങ് മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്.

120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയിൽ നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്.

ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ സുമന് മോഡലിങ്ങിലും അഭിനയത്തിലുമാണ് താത്പര്യം.

content highlights: Jamaica's Toni-Ann Singh Wins Miss World 2019,Third place for India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram