സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ 34-ാം പിറന്നാളാണ് തിങ്കളാഴ്ച. എന്നാല്‍ ഇത്തവണ ഉത്തരകൊറിയ തങ്ങളുടെ നേതാവിന്റെ ജന്മദിനാഘോഷം ഒഴിവാക്കിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
2011-ല്‍ അധികാരത്തിലേറിയത് മുതല്‍ കഴിഞ്ഞ വര്‍ഷം വരെ വന്‍ ആഘോഷ പരിപാടികളോടെയാണ് കിമ്മിന്റെ ജന്മദിനം കൊണ്ടാടാറുള്ളത്. ലോക രാജ്യങ്ങളെ മുള്‍ മുനയില്‍ നിര്‍ത്തി 2017-ല്‍ 16 മിസൈല്‍ പരീക്ഷണങ്ങളും ആറാം ആണവ പരീക്ഷണവും നടത്തി ഞെട്ടിച്ചിട്ടും ഇത്തവണ ആഘോഷം വേണ്ടെന്ന് വെച്ചതാണ് അഭ്യൂഹങ്ങള്‍ ഉയരാന്‍ കാരണം.
അതേ സമയം മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യാരഷ്ട്ര സഭയുടെ കനത്ത സാമ്പത്തിക ഉപരോധങ്ങള്‍ നേരിടുന്നതിലാണ് ആഘോഷം വേണ്ടെന്ന് വെച്ചതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഉപരോധം ഉത്തരകൊറിയയെ കാര്യമായി ബാധിച്ചു തുടങ്ങിയതിന്റെ സൂചനകളാണിതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണകൊറിയയുമായും അമേരിക്കയുമായും അടുത്തിടെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതും ഇതിന്റെ ഭാഗമാണ്. ഉപരോധം മൂലം രാജ്യത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ട്
Share this Article
Related Topics