സന: യെമനില്‍ മൂന്ന് സ്ഥലങ്ങളിലായി ഐ.എസ് നടത്തിയ ആക്രമണങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു.
യെമന്റെ തെക്ക്-പടിഞ്ഞാറന്‍ നഗരമായ അല്‍ മക്കല്ലയിലാണ് ആക്രമണങ്ങള്‍ നടന്നത്. പൊട്ടിത്തെറിയില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 പേര്‍ക്ക് പരിക്കേറ്റു.
മക്കല്ലയിലെ ചെക്‌പോസ്റ്റില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക താവളങ്ങളെ ലക്ഷ്യം വച്ചു നടന്ന കാര്‍ ബോംബാക്രമണങ്ങളാണ് മറ്റു രണ്ടിടങ്ങളിലും നടന്നത്. റംസാന്‍ വ്രതത്തിന് ശേഷം സൈനികര്‍ ഭക്ഷണം കഴിക്കാനിരിക്കെയാണ് സംഭവം.
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യെമനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കനത്തതോടുകൂടി ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ മക്കല്ലയില്‍ ശക്തി പ്രാപിച്ചു വരികയാണ്.
Share this Article
Related Topics