വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യു.എസ്. പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയില്‍ യു.എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം മൂന്നുകുട്ടികളും മരിച്ചതായി ട്രംപ് പറഞ്ഞു.
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോങ്ങള്‍ ശരിവെക്കുന്നതരത്തില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്. പിന്നീട് അല്‍ഖായിദ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlights: ISIS Founder Abu Bakr Al-Baghdadi killed Says Donald Trump