ലണ്ടന്‍: ബ്രിട്ടീഷ് പട്ടാളത്തിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച് അഞ്ച് ചാരന്മാരെ കൊലപ്പെടുത്തുന്ന വീഡിയോ ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് പുറത്തുവിട്ടു. ഞങ്ങള്‍ അവരെ കൊല്ലുമെന്ന് കൊച്ചു കുട്ടി പറയുന്നതും വീഡിയോയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷിലുള്ള വീഡിയോ സിറിയയില്‍ ബ്രിട്ടണ്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള മുന്നറിയിപ്പാണെന്ന് കരുതുന്നു.
അഞ്ച് പേരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കൊലയാളി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. കാമറൂണ്‍ വൈറ്റ് ഹൗസിന്റെ അടിമയാണെന്നും ബ്രിട്ടണ്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. ബ്രിട്ടണെ സഹായിച്ച അഞ്ച് പേരുടെ കഴുത്തിനു പിന്നില്‍ തോക്കു ചൂണ്ടിയാണ് ഐ.എസ് നേതാവിന്റെ പ്രഖ്യാപനം.
പത്തുമിനുട്ട് നീളമുള്ള വീഡിയോയാണ് ഐ.എസ് പുറത്തുവിട്ടത്. വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറിയയിലെ രാഖയില്‍ ഷൂട്ട് ചെയ്തതാണ് വീഡിയോ എന്നു കരുതുന്നു. കഴിഞ്ഞ മാസമാണ് ബ്രിട്ടണ്‍
സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.