വാഷിങ്ടണ്‍: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന ഹാഫിസ് സയീദ് ഖാന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക.
ഖാന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞവര്‍ഷം അഫ്ഗാനിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ഐ.എസ് തള്ളി. തീവ്രവാദി നേതാവ് വ്യോമാക്രമണത്തില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ ജൂലായ് 26 ന് നങ്ഗാര്‍ഹറില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹാഫിസ് സയീദ് ഖാന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഷിയ വിഭാഗക്കാരുടെ റാലിക്കുനേരെ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഭീകരനെ വധിച്ചതെന്നും അമേരിക്ക വ്യക്തമാക്കി. കാബൂളില്‍ ഐ.എസ് നടത്തിയ ഭീകരാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Share this Article
Related Topics