ബെയ്‌റൂട്ട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് 24 സിറിയന്‍ പൗരന്‍മാരെ തൂക്കിലേറ്റി. വടക്കുകിഴക്കന്‍ സിറിയയില്‍ ഐഎസ് പിടിച്ചടക്കിയ ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടവര്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 24 പേരെങ്കിലും കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ പിന്തുണയുള്ള ഖുര്‍ദിഷ്-അറബ് സഖ്യത്തിന്റെ അധീനതയിലായിരുന്ന ഗ്രാമമാണ് ഐഎസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഐഎസ് കേന്ദ്രമായ റാഖ സിറ്റിയില്‍ നിന്നും തുര്‍ക്കി അതിര്‍ത്തിയിലേക്കുള്ള പാതയിലെ തന്ത്രപ്രധാനമായ പ്രദേശമാണിത്.
സിറിയയിലെ ഐഎസ് പോരാട്ടങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2.80 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പാര്‍പ്പിടം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി.
Share this Article
Related Topics