ബാഗ്ദാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് എതിരായ പോരാട്ടത്തില്‍ ഇറാഖ് സൈന്യത്തിന് മുന്നേറ്റം. ഐ.എസ് അധീശത്വത്തിലായിരുന്ന പടിഞ്ഞാറന്‍ ബാഗ്ദാദിന് സമീപമുള്ള ഫലൂജ നഗരവും, അല്‍-കര്‍മ നഗരവും സൈന്യം തിരിച്ചുപിടിച്ചു.
ഫലൂജയില്‍ തീവ്രവാദികള്‍ ചേവേര്‍ പോരാട്ടത്തിലൂടെ സൈനികരെ വധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യു.എസും ഇറാഖും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികളെ നഗരത്തില്‍ നിന്ന് തുരത്തിയത്.
അല്‍-കര്‍മ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ സൈന്യത്തിന്റെയും ഫെഡറല്‍ പോലീസിന്റെയും കൈകളിലാണ്. പ്രദേശം തീവ്രവാദികള്‍ കീഴടക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ഇരു നഗരങ്ങളില്‍ നിന്നും പലായനം ചെയ്തിരിക്കുന്നത്. ഇവിടെ കുടുങ്ങിയ നൂറ് കണക്കിന് ആളുകള്‍ പട്ടിണി മൂലം മരിച്ചു. 2014 ലാണ് ഫലൂജ നഗരം ഐ.സ് ആക്രമിച്ച് കീഴടക്കുന്നത്. ഇറാഖിലെ വന്‍ നഗരമായ മൊസൂള്‍ ഇപ്പോഴും ഐ.എസിന് കീഴിലാണ്.