മുറിവേറ്റ നായ സഹായം തേടി മരുന്നു കടയിൽ; കരളലിയിക്കും ഈ വീഡിയോ


1 min read
Read later
Print
Share

ഒരു കുഞ്ഞിനെ പോലെ തന്റെ സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കുന്ന നായ വീഡിയോ കാണുന്നവരുടെ സ്‌നേഹം നേടുമെന്നത് തീര്‍ച്ച

നുകമ്പയും സ്‌നേഹവും നിറയുന്ന, കാണുന്നവരില്‍ ഒരേ സമയം ആനന്ദവും വിസ്മയവും ഉളവാക്കുന്ന ഒരു ചെറിയ വീഡിയോയാണ് മൂന്ന് നാല് ദിവസമായി സൈബർ ലോകത്തില്‍ വൈറല്‍. ടര്‍ക്കിയിലെ ഫാർമസിസ്റ്റായ ബാനു സെങ്കിസിന്റേയും മുറിവു പറ്റിയ കാലുമായി മരുന്നു കടയിലെത്തി മരുന്ന് വാങ്ങുന്ന ഒരു തെരുവു നായയുടേയും വീഡിയോയാണിത്. .

ബാനുവിന്റെ ഫാർമസിയിലിലേക്ക് ഒരു തെരുവു നായ എത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മൃഗസ്നേഹിയായ ബാനു നായയ്ക്ക് ഭക്ഷണം നല്‍കുന്നുവെങ്കിലും അത് കഴിക്കാന്‍ അത് കൂട്ടാക്കുന്നില്ല. അതേസമയം തന്നെ നായ തന്റെ മുൻ കാൽ ബാനുവിന് നേരെ നീട്ടിക്കാട്ടുകയാണ്. അപ്പോഴാണ് നായയുടെ കാലിലെ മുറിവ് ബാനുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മുറിവ് ബാനുവിനെ കാട്ടാന്‍ നായ നടത്തുന്ന ശ്രമം കാണുമ്പോള്‍ നമുക്കതിനോട് അനുകമ്പ നിറയും.

തുടര്‍ന്ന് നായയുടെ മുറിവില്‍ ബാനു മരുന്ന് വെച്ചു കെട്ടുന്നതും വീഡിയോയില്‍ കാണാം. ആവശ്യമായ ശുശ്രൂഷ ലഭിച്ചു കഴിയുമ്പോള്‍ സമാധാനത്തോടെ നായ കിടക്കുന്നതും അതിന് സാധ്യമായ രീതിയില്‍ നന്ദി പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഒരു കുഞ്ഞിനെ പോലെ തന്റെ സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കുന്ന നായ വീഡിയോ കാണുന്നവരുടെ സ്‌നേഹം നേടുമെന്നത് തീര്‍ച്ച.

ബാനു സെങ്കിസ് ടര്‍ക്കിയിലെ ഇസ്താംബുളില്‍ ഒരു ഫാര്‍മസിസ്റ്റാണ്. വലിയ മൃഗസ്‌നേഹി കൂടിയായ ബാനു ഫാര്‍മസിക്ക് മുന്നിൽ തെരുവു നായകള്‍ക്ക് കിടക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫാര്‍മസിയിലെത്തുന്ന നായകള്‍ക്ക് ബാനു ഭക്ഷണവും നല്‍കാറുണ്ട്. തെരുവുനായകള്‍ ഇവിടെയെത്തുകയും ഭക്ഷണവും വിശ്രമവും കഴിഞ്ഞ് പോകുന്നത് പതിവാണ്. അത്തരത്തിലൊരു നിത്യസന്ദര്‍ശകയാണ് മുറിവേറ്റ നായയുമെന്ന് തീര്‍ച്ച.

Content Highlights: Stray Dog Pharmacy Turkey Viral Video Help

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram