വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി പാകിസ്താന് നേരിടേണ്ടി വരുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും ഇടയില്‍ ഇപ്പോഴുള്ള സാഹചര്യം അപകടകരമായ അവസ്ഥയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നിരവധി പേര്‍ അവിടെ കൊല്ലപ്പെട്ടു, അത് അവസാനിച്ചുകാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തനിക്കും അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും യു.എസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
Content Highlights: India is looking at something very strong Say Donald Trump