ന്യൂഡല്‍ഹി: ഹൈദരാബാദ് സ്വദേശിയായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിക്ക് ഷിക്കാഗോയില്‍വച്ച് വെടിയേറ്റതായി ബന്ധുക്കള്‍. ഡെവ്രി യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് അക്ബര്‍ (30) നാണ് വെടിയേറ്റത്.
ഷിക്കാഗോയിലെ അല്‍ബേനി പാര്‍ക്കിങ് ഏരിയയില്‍വച്ച് വെടിയേറ്റ മുഹമ്മദ് അക്ബറിന്റെ നില ഗുരുതരമാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് സന്ദേശമയച്ചു.
ഹൈദരാബാദിലെ ഉപ്പല്‍ സ്വദേശിയായ അക്ബര്‍ ഭാര്യയുമൊത്താണ് ഷിക്കാഗോയില്‍ താമസം. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ തെലുങ്കാന ആഭ്യന്തര മന്ത്രി നയാനി നരസിംഗ റെഡ്ഡിയെയും സമീപിച്ചിട്ടുണ്ട്.
@4tvhyd Shootout incident in Chicago on my Son.
Share this Article
Related Topics