ഇന്ത്യയുള്‍പ്പെടെ നാലുരാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണം-ഫ്രാന്‍സ്


ഈ അംഗങ്ങള്‍ക്ക് രക്ഷാസമിതിയില്‍ അംഗത്വം നല്‍കുന്നത് ഫ്രാന്‍സിന്റെ നയതന്ത്ര പരിഗണനയിലുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എന്‍: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഉറപ്പായും സ്ഥിരാംഗത്വം നല്‍കേണ്ട രാജ്യങ്ങളാണ് ഇന്ത്യയും ജര്‍മനിയും ബ്രസീലും ജപ്പാനുമെന്ന് ഫ്രാന്‍സ്.

പരിഷ്‌കരിക്കപ്പെട്ട രക്ഷാസമിതിയില്‍, സമകാലിക യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്നതിന് ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കേണ്ടത് തീര്‍ച്ചയായും ആവശ്യമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി ഫ്രാനോയിസ് ഡെലാട്രെ വ്യക്തമാക്കി.

ഈ അംഗങ്ങള്‍ക്ക് രക്ഷാസമിതിയില്‍ അംഗത്വം നല്‍കുന്നത് ഫ്രാന്‍സിന്റെ നയതന്ത്ര പരിഗണനയിലുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല യു എന്നില്‍ ഇന്ത്യക്കു പിന്തുണയുമായി ഫ്രാന്‍സ് എത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മുന്‍നിര്‍ത്തി പ്രമേയം അവതരിപ്പിച്ചത് ഫ്രാന്‍സ് ആയിരുന്നു. യു എസ്, ബ്രിട്ടന്‍ എന്നീരാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു ഫ്രാന്‍സിന്റെ നീക്കം.

content highlights: UN, Security counsil, india, france

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram