വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുടെ ഡയറക്ടര്‍ മൈക്ക് പോംപയോ ഉത്തര കൊറിയയിലെത്തി ഭരണാധികാരി കിം ജോങ് ഉന്നിനെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആദ്യവാരമായിരുന്നു സന്ദര്‍ശനമെന്നാണ് സൂചനകള്‍.
മൈക്ക് പോംപയോയുടെ സന്ദര്‍ശനത്തെ കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് വ്യക്തികളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ കുറിച്ച് ട്രംപിനും കിമ്മിനും നേരിട്ട് ചര്‍ച്ചകള്‍ നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് മുന്നോടിയായാണ് മൈക്കിന്റെ രഹസ്യസന്ദര്‍ശനമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേക്ക് മൈക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഉത്തരകൊറിയ സന്ദര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരിക്കുന്നത്.
content highlights: cia director mike pompeo visited kim jong un says reports