ഫ്ളോറിഡ: വെടിയേറ്റ് മരിച്ച പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മിയുടെ അവസാന സംഗീത പരിപാടി ആസ്വാദക ലോകം ഏറ്റെടുത്തു. മരിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ആരാധകരിലാരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പോപ്പ് സംഗീത ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ഇനി ഒരിക്കലും പാടാന്‍ ക്രിസ്റ്റീന എത്തില്ല എന്ന സത്യം അമേരിക്കന്‍ പോപ്പ് സംഗീതലോകത്തിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
യുഎസ് ടാലന്റ് ഷോയായ 'ദി വോയ്സി'ലൂടെ ശ്രദ്ധ നേടിയ ക്രീസ്റ്റീന ഫ്ളോറിഡയില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെയാണ് കൊല്ലപ്പെടുന്നത്. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടയില്‍ ഒരാള്‍ ക്രിസ്റ്റിനക്ക് നേരെ വെടിയുതിര്‍ത്തത്.
ക്രിസ്റ്റീനയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Share this Article
Related Topics