പാരച്യൂട്ട് തുറക്കാനായില്ല; കിളിമഞ്ചാരോയില്‍ പാരാഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം


1 min read
Read later
Print
Share

ദാറസ്സലാം: പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ കനേഡിയന്‍ പൗരന് ദാരുണാന്ത്യം. ആഫ്രിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കിളിമഞ്ചാരോ മലനിരകളിലായിരുന്നു അപകടം. കനേഡിയന്‍ പൗരനായ ജസ്റ്റിന്‍ കെയ്‌ലോ(51)യാണ് അപകടത്തില്‍ മരിച്ചതെന്ന് ടാന്‍സാനിയ നാഷണല്‍ പാര്‍ക്സ് അധികൃതര്‍ അറിയിച്ചു.

ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതമായ കിളിമഞ്ചാരോയുടെ മുകളിലെത്തി പാരാഗ്ലൈഡിങ്ങിലൂടെ താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.

പാരച്യൂട്ട് തുറക്കാന്‍ കഴിയാതിരുന്നതാണ് അപകടകാരണമെന്നും മരണവിവരം കനേഡിയന്‍ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: canadian tourist fails to open parachute during paragliding in Kilimanjaro,highest peak in africa

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram