റിയോ ഡി ജനീറോ: പാല്‍പ്പായസമാണെങ്കിലും നായ നക്കിയാല്‍ കാര്യമുണ്ടോയെന്നൊരു ചൊല്ലുണ്ട് നാട്ടില്‍. ഏകദേശം അത് പോലെയാണ് ബ്രസീലിയന്‍ പ്രസിഡന്റ് മിഷൈല്‍ ടിമ്മറുടെ അവസ്ഥ. കാരണം വേറൊന്നുമല്ല പ്രേതപ്പേടിയില്‍ ബ്രസീലയിന്‍ പ്രസിഡന്റുമാര്‍ക്കുള്ള ഔദ്യോഗിക വസതിയായ ചരിത്രപ്രസിദ്ധമായ അല്‍വരോഡ കൊട്ടാരത്തില്‍ നിന്നും കുടിയിറക്കപ്പെട്ടിരിക്കുകയാണ് പാവം പ്രസിഡന്റ്.
ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അല്‍വരോഡ കൊട്ടാരത്തിലെ ജീവിതം ഏറ്റവും വലിയ ജീവിതാഭിലാഷമാണെങ്കിലും ജീവന്‍ കളഞ്ഞുള്ള ഒരു പരിപാടിക്കും താനില്ലെന്ന നിലപാടിലാണ് മിഷൈല്‍ ടിമ്മര്‍. കഴിഞ്ഞ ദിവസമാണ് ടിമ്മര്‍ ഭാര്യയെയും കുട്ടിയെയും കൂട്ടി ഔദ്യോഗിക വസതയില്‍ നിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. ഇതിന് കാരണമായി ടിമ്മര്‍ പറയുന്നത് പ്രേതത്തിന്റെ സാന്നിധ്യം കൊണ്ട് തനിക്ക് രാത്രിയില്‍ ഒരു പോളെകണ്ണടക്കാനാവുന്നില്ലെന്നാണ്. ഇതേ അനുഭവം തന്റെ ഭാര്യക്കുമുണ്ടാവുന്നതായും പ്രസിഡന്റ് പറയുന്നു. ജീവന്‍പോവുന്നതിന് മുന്നെ രക്ഷപ്പെടുകയല്ലാതെ എന്ത് അല്‍വരോഡ കൊട്ടാരമെന്നാണ് ടിമ്മര്‍ ചോദിക്കുന്നത്.
ഔദ്യോഗിക വസതി ഉടന്‍ മാറിക്കോളാന്‍ ഒരു പുരോഹിതന്‍ ടിമ്മറോട് നിര്‍ദേശിച്ചിരുന്നതായും ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ബ്രസീലിയന്‍ വാസ്തുശില്‍പി ഓസ്‌കാര്‍ നെയ്മാറാണ് അല്‍വരോഡ കൊട്ടാരം നിര്‍മിച്ചത്. ഫുട്‌ബോള്‍ മൈതാനവും, മെഡിക്കല്‍ സെന്ററും, വലിയ പുല്‍മേടും, സ്വിമ്മിംഗ് പൂളുടമക്കമുള്ള ഇവിടെ താമസിക്കുക എന്നത് ബ്രസീലിലെ സാധാരണക്കാരന്റെയടക്കം നടക്കാത്ത സ്വപ്‌നമാണ്. എങ്കിലും തനിക്ക് കിട്ടിയത് വലിയൊരു സൗഭാഗ്യമാണെങ്കിലും തനിയെ നീങ്ങിക്കൊണ്ടിരിക്കുന്ന ഫര്‍ണിച്ചറുകളെയും, തനിയെ പ്രകാശിക്കുന്ന ലൈറ്റുകളെയും ഇനിയും കണ്ടില്ലെന്ന് നടിച്ച് ഇവിടെ താമസിക്കാനാവില്ലെന്ന് മിഷൈല്‍ ടിമ്മര്‍ പറയുന്നു.
വൈസ് പ്രസിഡന്റുമാര്‍ താമസിക്കുന്ന മറ്റൊരു ചെറിയ വസതയിലേക്കാണ് ഇപ്പോള്‍ ടിമ്മര്‍ താമസം മാറ്റിയിരിക്കുന്നതെന്ന് ബ്രസീലിയന്‍ പത്രമായ ഗ്ലോബോ ന്യൂസ് പേപ്പര്‍ പറയുന്നു. ബജറ്റുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരെ ഇംപീച്ച്‌മെന്റ് നടപടി വന്നതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് കൂടിയായിരുന്ന മൈക്കിള്‍ ടിമര്‍ പ്രസിഡന്റായത്.