ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.40-ഓടെയാണ് അപകടമുണ്ടായത്. ക്യൂബയില്‍നിന്നും ജാക്‌സണ്‍വില്ല വിമാനത്താവളത്തിലെത്തിയ വിമാനം ലാന്‍ഡിങിന് പിന്നാലെ റണ്‍വേയില്‍നിന്ന് തെന്നിമാറി സമീപത്തെ സെന്റ് ജോണ്‍സ് നദിയിലേക്ക് പതിക്കുകയായിരുന്നു.
വിമാനം നദിയില്‍ വീണെങ്കിലും മുങ്ങിപ്പോയില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Content Highlights: Boeing 737 Flight Skids on Runway,Falls into River in Florida USA