യൂറ്റാ: അമേരിക്കയിലെ യൂറ്റാ നിവാസികള്‍ക്ക് എല്ലാ ഓഗസ്റ്റിലും വിചിത്രമായ ഒരു കാഴ്ച കാണനാകും. ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടകാത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച. തടാകത്തിന് മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍ നിന്നാണ് മീനുകളെ താഴേക്ക് വര്‍ഷിക്കുക. ആയിരക്കണക്കിന് മത്സ്യങ്ങളെയാണ് ഇങ്ങനെ വര്‍ഷം തോറും വിമാനത്തില്‍ കൊണ്ടുവന്ന് തടാകത്തില്‍ തള്ളുക.
വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ മലയിടുക്കുകളോട് ചേര്‍ന്നാണ് ഈ തടാകമുള്ളത്. സഞ്ചാരികള്‍ക്ക് ഇവിടെ മത്സ്യബന്ധനം നടത്തി അത് പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യമുണ്ട്.
എല്ലാ വര്‍ഷവും പലയിടങ്ങളില്‍ നിന്നായി ഈ തടാകത്തിലേക്ക് ഇത്തരത്തില്‍ മത്സ്യങ്ങളെത്തിക്കും. ഇത് കാണാനായി മാത്രം ഇങ്ങോട്ടേക്ക് നിരവധി പേരെത്തും. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. റോഡ് മാര്‍ഗം എത്തിക്കുന്നതിലും മീനുകള്‍ക്കും സമ്മര്‍ദം കുറവാണ് വിമാനത്തിലെത്തിച്ച് ഇങ്ങനെ തടാകത്തിലേക്ക് വര്‍ഷിക്കുന്നതിലൂടെയെന്ന് പ്രകൃതി വിഭവ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു