തുര്‍ക്കി: ഫ്രാന്‍സില്‍ ആക്രമണം നടത്തിയ ഭീകര സംഘട ഇസ്ലാമിക് സ്‌റ്റേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. തുര്‍ക്കിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഐഎസിനെ തിന്മയുടെ മുഖമെന്നാണ് ഒബാമ വിശേഷിപ്പിച്ചത്.
ഐഎസിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇത്തരം കൂടുതല്‍ ആക്രമങ്ങളുണ്ടാകാതിരിക്കാന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ ഒബാമ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ടാണ് പാരിസില്‍ ഐഎസിന്റെ ഭീകരകക്രമണമുണ്ടായത്. ലോകത്തെ നടുക്കിയ ആക്രമണത്തില്‍ 130-ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
Share this Article
Related Topics