അറുനൂറു കിലോ ഭാരം, അഞ്ച് മീറ്ററോളം നീളം, ഭീമന്‍ മുതലയെ പിടികൂടി


1 min read
Read later
Print
Share

4.7 മീറ്റര്‍ നീളമുള്ള മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ലാണ് ഈ ഭീമന്‍മുതലയെ ആദ്യമായി കണ്ടത്.

സിഡ്‌നി: എട്ടുവര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ അറുനൂറുകിലോ ഭാരമുള്ള ആ ഭീമന്‍ മുതലയെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ പിടികൂടി. വടക്കന്‍ നഗരമായ കാതറിനിലെ നദിയില്‍നിന്നാണ് മുതലയെ പിടികൂടിയത്. നദിയില്‍ ഒരുക്കിവച്ച കെണിയില്‍ മുതല കുടുങ്ങുകയായിരുന്നു.

4.7 മീറ്റര്‍ നീളമുള്ള മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ലാണ് ഈ ഭീമന്‍മുതലയെ ആദ്യമായി കണ്ടത്. പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പിടികൂടിയശേഷം മുതലയെ ക്രോക്കൊഡൈല്‍ ഫാമിലേക്ക് മാറ്റിയതായി നോര്‍ത്തേണ്‍ ടെറിറ്ററി വൈല്‍ഡ് ലൈഫ് ഓപറേഷന്‍സ് മേധാവി ട്രേസി ഡല്‍ഡിഗ് പറഞ്ഞു. വൈല്‍ഡ് ലൈഫ് ഓപറേഷന്‍ യൂണിറ്റ് കാതറിന്‍ നദിയില്‍നിന്നു നീക്കം ചെയ്തതില്‍വച്ച് ഏറ്റവും വലിയ മുതലയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന 250 ഓളം മുതലകളെയാണ് പ്രതിവര്‍ഷം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാറുള്ളത്. ഓസ്‌ട്രേലിയയിലെ വടക്കന്‍ മേഖലകളില്‍ വളരെ സാധാരണയായി കാണുന്നവയാണ് ഇത്തരം മുതലകള്‍. പ്രതിവര്‍ഷം ശരാശരി രണ്ടുപേര്‍ ഇവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാറുണ്ട്.

1970 കളില്‍ സംരക്ഷിത വിഭാഗമായി പ്രഖ്യാപിച്ചതോടെയാണ് മുതലകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായത്. കഴിഞ്ഞവര്‍ഷം ഒരു മുതിര്‍ന്ന സ്ത്രീ ഇവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ, മുതലകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

content highlights:Australian authority captures 600 kg crocodile

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

ഇത് ബാസ്‌കറ്റ് സ്റ്റാര്‍, ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ 'വൈറല്‍ സ്റ്റാര്‍'

Sep 4, 2019


mathrubhumi

2 min

കുപ്പിയ്ക്കുള്ളിലടച്ച് കടലിലൊഴുക്കിയ കത്ത് 50 കൊല്ലത്തിന് ശേഷം തീരത്തടിഞ്ഞു

Aug 20, 2019


mathrubhumi

1 min

തിരഞ്ഞെടുപ്പ് വിവാദം: ട്രംപിന്റെ മരുമകന്‍ എഫ്ബിഐ നിരീക്ഷണത്തില്‍

May 26, 2017