ബ്രസീലിയ: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മനൗസിലെ ജയിലില്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കലാപത്തിനിടെ തടവുകാരില്‍ പലരും രക്ഷപെട്ടുവെന്നാണ് സൂചന.
ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെയെണ്ണം വളരെ കൂടുതലാണ്. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ കലാപത്തില്‍ 111 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.