ചിക്കാഗോ: കള്ളനും പോലീസും കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന് ആറു വയസ്സുള്ള സഹോദരനില്‍ നിന്ന് വെടിയേറ്റു. തലയ്ക്ക് വെടിയേറ്റ മൂന്നുവയസ്സുകാരന്‍ ഇയാന്‍ സാന്റിയാഗോ ആസ്പത്രിയിലാണ്. അമേരിക്കയിലെ ചിക്കാഗോയിലാണ് സംഭവം.
വീട്ടിലെ ഫ്രിഡ്ജിന് മുകളിലിരുന്ന തോക്കെടുത്ത് കുട്ടികള്‍ കളിക്കുകയായിരുന്നു. ഇതിനിടെ തിര നിറച്ചിരുന്ന തോക്ക് പൊട്ടി ഇയാന് പരിക്കേറ്റതാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ അച്ഛന്‍ മൈക്കേലിന് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് അപകടകരമായ രീതിയില്‍ ആയുധം സൂക്ഷിച്ചതിന്റെ പേരിലാണ് അറസ്റ്റ്.
Share this Article
Related Topics