കാലിഫോര്‍ണിയ: അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേർക്ക് പരിക്കേറ്റു. യൂട്യൂബ് ആസ്ഥാനത്ത് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇവരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യ ചെയ്തുതാണെന്ന് പോലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം പകല്‍ 12.45 നാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. പരിക്കേറ്റവരില്‍ മുന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്.
1700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി. പോലീസ് നടപടികള്‍ തുടരുകയാണ്. പ്രദേശത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Content Highlights: Shooting at YouTube Headquarters, 4 Dead, Suspect Is Dead