ബ്രസീലിയ: ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മയക്കുമരുന്നു മാഫിയക്കെതിരെ പോലീസ് നടത്തുന്ന നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് വെടിവെപ്പെന്ന് കരുതുന്നു.
ഫോര്‍ട്ടലെസയിലെ 'ഫോറോ ഡോ ഗാഗോ' ഡാന്‍സ് ക്ലബ്ബില്‍ സായുധരായ അക്രമികള്‍ തുരുതുരാ വെടിവെക്കുകയായിരുന്നു. തൊട്ടടുത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലേയും വീടുകളിലേയും ചുമരുകളില്‍ വരെ വെടിയുണ്ടകളേറ്റ പാടുകളുണ്ടെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു.
ആക്രമണം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞവര്‍ഷം മേഖലയില്‍ നിരവധി പേരെയാണ് കൊലചെയ്യപ്പെട്ടത്. ഇതില്‍ 80 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കൊലപാതകങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
Share this Article
Related Topics