റോം: ഗ്രീക്ക് ദ്വീപായ കോസില്‍നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികളുമായി പോകവേ, കടലില്‍ മുങ്ങിയ റബ്ബര്‍ ബോട്ടില്‍നിന്ന് 52 പേരെ ഇറ്റലിയുടെ നാവികസേന രക്ഷപ്പെടുത്തി. നൂറിലധികം അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറ്റലി നാവികസേനയുടെ ഹെലികോപ്റ്ററാണ് ബോട്ട് മുങ്ങുന്നത് കണ്ടത്. തുടര്‍ന്ന് നാവികസേന കപ്പലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ല. രക്ഷപ്പെടുത്തിയവരെ ഇറ്റലിയുെട ലാപ്യൂഡീസിയ ദ്വീപിലേക്ക് മാറ്റി.
Share this Article