ലണ്ടന്‍: ബ്രിട്ടണില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ചു. റോയല്‍ എയര്‍ ഫോഴ്‌സ് നടത്തിയ വ്യോമാക്രമണത്തിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള റിയാദ് ഖാന്‍ സിറിയയില്‍ കൊല്ലപ്പെട്ടത്.
ആഗസ്ത് 21ന് റക്വയില്‍ വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുഭീകരരും മരിച്ചു.
മൂന്നുപേരും ചേര്‍ന്ന് ബ്രിട്ടണില്‍ പലയിടത്തും ആക്രമണം നടത്തിയിരുന്നു. അതിന്റെ മുഖ്യസൂത്രധാരന്‍ റിയാദ് ഖാനാണ്. കൂടുതല്‍ വിവരങ്ങള്‍ കാമറൂണ്‍ വെളിപ്പെടുത്തിയില്ല.
Share this Article