ദമാസ്‌കസ്: യുനെസ്‌കോ പൈതൃകനഗരമായി പ്രഖ്യാപിച്ച സിറിയയിലെ പാല്‍മിറയിലെ ബാല്‍ഷാമിന്‍ ക്ഷേത്രം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഐ.എസ്. പുറത്തുവിട്ടു. ക്രിസ്തുമതം പ്രചാരത്തില്‍ വരുംമുന്പ് തദ്ദേശവാസികള്‍ ആരാധിച്ചിരുന്ന ബേല്‍ദേവന്റെ ആരാധനാലയമാണിത്.ക്ഷേത്രം തകര്‍ത്തത് ഞായറാഴ്ചയാണ് സിറിയ പുറത്തുവിട്ടത്. സിറിയയുടെ സംസ്‌കാരികപൈതൃകം തകര്‍ക്കുന്ന ഐ.എസ്സിന്റെ നടപടി യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക വിഭാഗം പറഞ്ഞു. യുനെസ്‌കോയും ഐ.എസ്. നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി.