ദമാസ്‌കസ്: നോര്‍വെ, ചൈന സ്വദേശികളെ ബന്ദികളാക്കിയെന്ന് ഐ.എസ് ഭീകരര്‍. ബന്ദികളാക്കിയ രണ്ടുപേരുടെയും ചിത്രം ഓണ്‍ലൈന്‍ മാഗസിനായ ദാബിക്കിലൂടെ പുറത്തുവിട്ടു.
'ഇവരെ മോചിപ്പിക്കാന്‍ ആര് ധനം നല്‍കു'മെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. നോര്‍വെ സ്വദേശിയായ ഒലെ ജൊഹാന്‍ ഗ്രിംസ്ഗാര്‍ഡ് (48), ചൈന സ്വദേശിയായ ഫാന്‍ ജിംഗൂയി (50) എന്നിവരാണ് ബന്ദികള്‍.
ഓണ്‍ലൈന്‍ മാഗസിന് തപാലിലൂടെയാണ് ഇരുവരുടെയും ഫോട്ടോകളും അടിക്കുറിപ്പും ലഭിച്ചത്. ഗ്രിംസ്ഗാര്‍ഡിനെ കാണാതായ വിവരം നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബര്‍ഗ് സ്ഥിരീകരിച്ചു.
അദ്ദേഹത്തെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സോള്‍ബര്‍ഗ് വ്യക്തമാക്കി. ജനവരിയിലാണ് ഇയാളെ കാണാതായത്. ചൈന സ്വദേശിയെ കാണാതായ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Share this Article
Related Topics