വാഷിങ്ടൺ: എടിഎം കുത്തിത്തുറന്നുള്ള മോഷണശ്രമത്തിനിടെ യന്ത്രത്തിന് തീപിടിച്ച് നോട്ടുമുഴുവന്‍ കത്തിനശിച്ചു. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം.
വാഷിങ്ടണിലെ എവററ്റിലെ പോലീസ് കത്തിച്ചാമ്പലായ എടിഎമ്മിന്റെ ചിത്രങ്ങളും കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാക്കളെ തുറന്ന് കാട്ടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വിട്ടു.
ബ്ലോ ടോര്‍ച്ച്( വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന തീതുപ്പുന്ന കൈപ്പിടിയിലൊതുങ്ങുന്ന യന്ത്രം) ഉപയോഗിച്ചുള്ള കവര്‍ച്ച ശ്രമത്തിനിടെയാണ് എടിഎമ്മിനുള്ളില്‍ സൂക്ഷിച്ച നോട്ട്കെട്ടുകള്‍ക്ക് തീപിടിച്ചത്.
എന്നാല്‍ നോട്ടിന് തീപിടിച്ചെന്ന് തിരിച്ചറിഞ്ഞതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. രണ്ട് പേരാണ് മോഷണത്തില്‍ പങ്കാളികളായതെന്നാണ് കരുതുന്നത്. പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.
നോട്ട് കത്തിയതുള്‍പ്പെടെ 22 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.