113-നെതിരെ 454 വോട്ടിനാണ് ജര്‍മന്‍ പാര്‍ലമെന്റ് മൂന്നാം കടാശ്വാസപദ്ധതിക്ക് അംഗീകാരം നല്‍കിയത്. കൂടുതല്‍ വായ്പ നല്‍കുന്നതിനെ ചാന്‍സലര്‍ ആംഗലേ മെര്‍ക്കലിന്റെ പാര്‍ട്ടിയില്‍ത്തന്നെ ഒരുവിഭാഗം എതിര്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, ബഹുഭൂരിപക്ഷവും കടാശ്വാസപദ്ധതിയെ പിന്തുണച്ചെന്നാണ് വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇനി നെതര്‍ലന്‍ഡ് മാത്രമാണ് പദ്ധതിക്ക് അംഗീകാരംനല്‍കേണ്ടത്. ബുധനാഴ്ച ഡച്ച് പാര്‍ലമെന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.