കുവൈത്ത് സിറ്റി: കുവൈത്തിലെ ഷിയാ പള്ളിക്കു നേരെ നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ ജില്ലയിലെ വാലിപുര്‍ സ്വദേശികളായ റിസ്‌വാന്‍ ഹുസൈന്‍ (31), അംബേദ്കര്‍ ജില്ലയിലെ ജാഫര്‍ദാബ് സ്വദേശി ഇബ്‌നെ അബ്ബാസ് (25) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ആക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയില്‍ നിസ്‌കരിക്കുകയായിരുന്നു. ഹുസൈന്‍ പള്ളിയുടെ കാവല്‍ക്കാരനും അബ്ബാസ് ഡ്രൈവറുമാണ്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ഇരുവരുടെയും സംസ്‌കാരം ഇറാക്കി നഗരമായ നജഫില്‍ നടക്കും.
മൊത്തം 27 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചിലര്‍ ഇപ്പോഴും ചികിത്സയിലാണ്.
ജൂണ്‍ 26ന് ഇമാം സാദിഖ് പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഫഹദ് സുലിമാന്‍ അബ്ദുള്‍-മുഹ്‌സെന്‍ അല്‍ ഖ്വാബ എന്ന സൗദി പൗരനാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Share this Article
Related Topics