മാഡ്രിഡ്: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ സഹായിയായ 19 കാരി സ്‌പെയിനില്‍ അറസ്റ്റിലായി. ഐ.എസ് തീവ്രവാദികള്‍ക്കായി സുരക്ഷിത പാതകള്‍ കണ്ടെത്താനും പിടിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇവര്‍ സഹായിച്ചിരുന്നുവെന്ന് സ്പാനീഷ് നാഷണല്‍ പോലീസ് പറഞ്ഞു.
ഇന്റര്‍നെറ്റില്‍ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സമാന ആശയങ്ങളുള്ളവരുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐ.എസ് തീവ്രവാദികളെ സഹായിക്കുകയും യുവതികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത 18 വയസുള്ള മറ്റൊരു യുവതി രണ്ടു ദിവസം മുമ്പ് സ്‌പെയിനില്‍ അറസ്റ്റിലായിരുന്നു.
Share this Article