കണ്ണൂര്‍: ബ്രാഹ്മണനല്ലെന്ന കാരണം പറഞ്ഞ് നിയമന ഉത്തരവ് ലഭിച്ചിട്ടും യുവാവിന് ജോലി നിഷേധിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശി കെ. വി ഉണ്ണികൃഷ്ണനാണ് ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ലഭിക്കാത്തത്.
കണ്ണൂര്‍ പട്ടുവത്തെ കുഞ്ഞുമതിലകം ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണന് ശാന്തിക്കാരനായി നിയമനം ലഭിച്ചിരുന്നു. മതിയായ യോഗ്യതയുള്ള ഉണ്ണികൃഷ്ണന്‍ വിദഗ്ധര്‍ പങ്കെടുത്ത അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് നിയമന ഉത്തരവ് നേടിയത്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും ജോലി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് പരാതി. ചിറക്കല്‍ കോവിലകത്തിന് കീഴിലുള്ളതാണ് കുഞ്ഞുമതിലകം ക്ഷേത്രം.
ബ്രാഹ്മണ വിഭാഗത്തിലാണ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടുന്നതെങ്കിലും ബ്രാഹ്മണരിലെ കീഴ്ജാതിയാണ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടുന്ന നമ്പീശന്‍ വിഭാഗം എന്ന് ചൂണ്ടിക്കാട്ടിയാണ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. ജോലി നല്‍കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരായി ക്ഷേത്രം തന്ത്രി നിലപാടെടുക്കുന്നതാണ് തനിക്ക് ജോലി ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കരുതുന്നതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Share this Article
Related Topics