ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി


1 min read
Read later
Print
Share

മരക്കൂട്ടത്തു വെച്ച് ശബരിമല കര്‍മ സമിതിയുടെ ഇരുപതോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.

പമ്പ: കുംഭമാസ പൂജയ്ക്ക് നട തുറന്നതിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. നാല്‍പ്പത്തഞ്ചുകാരിയായ ഇവരെ മരക്കൂട്ടത്തിനു സമീപം ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

രാവിലെ പത്തുമണിയോടെയാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം മലകയറിത്തുടങ്ങിയത്. മരക്കൂട്ടത്തു വെച്ച് ശബരിമല കര്‍മ സമിതിയുടെ ഇരുപതോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.

മുന്നോട്ടുള്ള പാതയിലും പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇവരെ പോലീസ് പമ്പയിലെത്തിക്കുകയായിരുന്നു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റി യുവതികളെ സന്നിധാനത്ത് എത്തിക്കേണ്ടെന്നാണ് പോലീസിന്റെ നിലപാടെന്നാണ് സൂചന. കുംഭമാസപൂജയ്ക്കു തുറന്ന നട പതിനേഴിനാണ് അടയ്ക്കുന്നത്.

Content Highlights: woman returned from sabarimala after protest, sabarimala women entry

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സ്‌കൂട്ടര്‍യാത്രക്കാരിക്കു നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷകനായി ലോറി ഡ്രൈവര്‍

Jul 9, 2019


mathrubhumi

1 min

ചതുപ്പില്‍ വീണ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് രക്ഷപ്പെടുത്തി

Dec 14, 2016


mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019