തിരുവനന്തപുരം: കേരളത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, പലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാണ്. ഇതിന് പുറമെ, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മത്സ്യബന്ധത്തിന് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Weather alert, Heavy Rain, Thunderstorm.
Share this Article
Related Topics