പൈനാവ്: കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമില്‍ നിന്നും വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ 100 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വ്യാഴാഴ്ച തുറന്നുവിട്ടതിന്‍റെ ഇരട്ടിയാണിത്. ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിലരപ്പ് 2400.88 അടിയെത്തി. വെള്ളിയാഴ്ച പുലര്‍ച്ച 5 മണിയോടെയാണ് ജലനിരപ്പ് 2400.88 അടിയിലെത്തിയത്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.
ഇടുക്കി ചെറുതോണി അണക്കെട്ടില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ 100 ക്യുമെക്‌സ് മീറ്റര്‍ വെള്ളം തുറന്നു വിടും. വൃഷ്ടിപ്രദേശത്തെ കനത്തമഴയെ തുടര്‍ന്ന് അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ വ്യാഴാഴ്ച ഉച്ചയോടെ ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്നിരുന്നു.
അഞ്ചു ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്.
content highlights: Water level reaches up to 2400 ft in Idukki dam