പൈനാവ്: ഇടുക്കിയില്‍ മഴക്ക് കുറവ് വന്നതോടെ ഇടുക്കി ഡാമിലും ഇടമലയാര്‍ ഡാമിലും നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ഇടുക്കിയില്‍ ജലനിരപ്പിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.52 അടിയായി കുറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് ഇനിയും കുറയ്ക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 1000 ക്യൂമെക്‌സാക്കി കുറച്ചിട്ടുണ്ട്. ഇടമലയാറില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 400 ക്യൂമെക്‌സാക്കിയും കുറച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.15 അടിയായി കുറഞ്ഞിട്ടുണ്ട്.
വയനാട് ബാണാസുര ഡാമിന്റെ ഷട്ടറുകളും പുന:ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 3 ഷട്ടറുകളുകളും 10 cm മാത്രമാണ് തുറന്നിട്ടുള്ളത്. അതായത് മൊത്തം 30 cm മാത്രം. രാത്രിയില്‍ മഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാലാവസ്ഥ അനുകൂലമായി വരുന്നുണ്ട്.
Share this Article
Related Topics