പാലക്കാട്: വാളയാറില്‍ സഹോദരിമാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോടതി വെറുതെ വിട്ട പ്രതികളുടെ രാഷ്ട്രീയ ബന്ധം സ്ഥിരീകരിച്ച് പഞ്ചായത്ത് അംഗം രംഗത്തെത്തി. സിപിഎം പഞ്ചായത്ത് അംഗം സുദര്‍ശനാണ് പ്രതികളുടെ പാര്‍ട്ടി ബന്ധം സ്ഥിരീകരിച്ചത്.
കേസിലെ പ്രധാനപ്രതിയായ മധു സിപിഎം പാര്‍ട്ടി കുടുംബാംഗമാണെന്ന് സുദര്‍ശന്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. മരിച്ച പെണ്‍കുട്ടികളുടേതും പാര്‍ട്ടി കുടുംബം ആണെന്നും സാഹചര്യവശാല്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നതാണെന്നും സുദര്‍ശന്‍ പറയുന്നു.
എന്നാല്‍ പാര്‍ട്ടിയുടെ ഏതെങ്കിലും സംഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ ഇവര്‍ക്ക് ഇല്ലെന്നും സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം പ്രതിയായിരുന്ന പ്രതീഷ് ആര്‍എസ്എസ് അനുഭാവിയാണെന്നും സുദര്‍ശന്‍ വ്യക്തമാക്കി. പ്രതീഷ് ഒഴികെ കേസിലെ അഞ്ചു പ്രതികളും സിപിഎമ്മുമായി ബന്ധമുള്ളവരാണ്.
പെണ്‍കുട്ടികളുടെ അമ്മ അരിവാള്‍ ചുറ്റിക പാര്‍ട്ടിക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. കേസിലെ പ്രതികളെയെല്ലാം പുറത്തിറക്കിയതും പ്രദേശിക സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ നിന്നെത്തിയ പ്രതീഷിന് സംഘടനയുമായി ബന്ധമില്ലെന്നാണ് ആര്‍എസ്എസിന്റെ നിലപാട്.
Content Highlight: Walayar Rape Case Cpm Accused.
Share this Article
Related Topics