പാലക്കാട്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളാണ് പ്രതികളെങ്കില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലേതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപിയുടെ 100 മണിക്കൂര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍,ബാലാവകാശ കമ്മീഷന്‍, വനിതാകമ്മീഷന്‍ എന്നിവരെല്ലാം പ്രതിസ്ഥാനത്താണ്. പ്രതികള്‍ക്കൊപ്പമാണ് സര്‍ക്കാരും നിയമവും പോലീസും എല്ലാം.
കേരളത്തിലെ നേതാക്കന്‍മാരെല്ലാം വടക്കുനോക്കികളായി. വടക്കേ ഇന്ത്യയില്‍ എന്ത് സംഭവിക്കുന്നുവെന്നാണ് എല്ലാരവും നോക്കി ഇരിക്കുന്നത്. കത്വ കേസില്‍ കേരളത്തില്‍ മൂന്ന് ദിവസം ഹര്‍ത്താല്‍ ആചരിച്ചു. അതിനെക്കാള്‍ ഭീകരമായ സാഹചര്യമാണ് വാളയാറിലെ സഹോദരിമാരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
walayar case; BJP 100 hrs hunger strike inaugurated by kummanam Rajasekharan
Share this Article
Related Topics