പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹതയേറ്റി മൂത്ത കുട്ടിയുെട രണ്ടാനച്ഛന്റെയും കേസിലെ സാക്ഷിയുടെയും പുതിയ വെളിപ്പെടുത്തലുകള്‍.
മൂത്തമകളെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്നും കുറേക്കാലമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നുമാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തല്‍. അച്ഛനമ്മമാരെ അറിയിച്ചാല്‍ കൊല്ലുെമന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ മിണ്ടാതിരുന്നതാണെന്ന് മകള്‍ പറഞ്ഞുവെന്നും ഇയാള്‍ പറയുന്നു.
രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാമെന്നും അഞ്ചാം സാക്ഷി അബ്ബാസ് പറയുന്നു. കുട്ടിയുടെ കഴുത്തില്‍മാത്രമേ കുരുക്കുണ്ടായിരുന്നുള്ളൂ. മോന്തായത്തില്‍ കെട്ടിയ തുണി ചുറ്റിയിരുന്നതേയുള്ളൂ. അതിലാണ് തൂങ്ങിയതെങ്കില്‍ കുട്ടി താഴെ വീഴുമായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു.
മരിച്ചതിന്റെ പിറ്റേന്നാണ് മൂത്തകുട്ടിയുടെ മൃതദേഹം താഴെയിറക്കിയത്. അവിടെയുണ്ടായിരുന്ന തന്നെ സാക്ഷിയായി കോടതിയിലേക്ക് വിളിച്ചെങ്കിലും വിസ്തരിച്ചില്ല. അപ്പോള്‍ പ്രതിഷേധം പോലീസുകാരെ അറിയിച്ചു. വിസ്തരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഏത് കേസിന്റെ സാക്ഷിയാണെന്നുപോലും പറഞ്ഞുതന്നില്ല. മൂന്നുതവണയും കോടതിയിലെത്തിച്ച് തിരിച്ചുവിട്ടു. ഈ കേസുമായി ഒരുചോദ്യവും തന്നോട് ചോദിച്ചിട്ടില്ലെന്നും അബ്ബാസ് പറയുന്നു.
പ്രതികള്‍ സി.പി.എമ്മുകാര്‍ മാത്രമാണെന്ന് പറയാന്‍ കഴിയില്ല. രണ്ടാമത്തെ കുട്ടിയുടെ കേസിലുള്‍പ്പെട്ട പ്രദീപ് അയാളുടെ നാട്ടില്‍ ബി.ജെ.പി.യും ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്ന് അറിയാമെന്നും അബ്ബാസ് പറയുന്നു.
content highlights: walayar case