തിരുവനന്തുപുരം: ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരെ രക്ഷിക്കാനുള്ള സംഘമായിരിക്കുകയാണ് വിജിലന്‍സ്. അതൊരു തട്ടിപ്പ്‌സംഘമായി മാറി. വിജിലന്‍സിനെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്-വി.എസ്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് വിജിലന്റ് അല്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
മന്ത്രി ബാബു നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് വിജിലന്‍സിനെതിരെ ഈ നിരീക്ഷണം നടത്തിയത്.
വിജിലന്‍സ് ഫലപ്രദമല്ലെന്നും വിജിലന്‍സിന് പകരം അന്വേഷണം മറ്റേതെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് ഫലപ്രദമെന്നും കോടതി പറഞ്ഞിരുന്നു.
Share this Article
Related Topics