തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് എതിരായുള്ള സി.പി.എം പ്രമേയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് പിണറായി വിജയന്‍. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും പ്രമേയവുമായി ഇതിന് ബന്ധമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
പ്രമേയവും വി.എസിന്റെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ല. സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയുടെ തീരുമാനമാണ്. അദ്ദേഹത്തിന്റെ സ്വന്തം തീരുമാനപ്രകാരമല്ല. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടി പ്രമേയം പാസാക്കിയത്.
മദ്യനിരോധനം എല്‍.ഡി.എഫിന്റെ നയമല്ല എന്നും പത്രസമ്മേളനത്തില്‍ പിണറായി പറഞ്ഞു. മദ്യവില്‍പന പൂര്‍ണമായും നിരോധിച്ച് അതിന്റെ കെടുതി അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങളില്ല. നൂറിലധികം സീറ്റുകള്‍ എല്‍.ഡി.എഫ് നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Share this Article
Related Topics