വൈറോളജി ലാബ്; അനുമതി നല്‍കിയിട്ട് അഞ്ച് വര്‍ഷം; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍


കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ലാബ് തുടങ്ങാന്‍ തീരുമാനിച്ചത്

കോഴിക്കോട്: കേരളം വീണ്ടും നിപ ഭീതിയിലാവുമ്പോള്‍ വൈറോളജി ലാബിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. വൈറോളജി ലാബിന് അനുമതി ലഭിച്ചിട്ട് അഞ്ച് വര്‍ഷമായി. പക്ഷെ ഇതുവരെ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കേരളം നമ്പര്‍ വണ്‍ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ലെന്നും കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കൊച്ചിയിലെ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബില്‍ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പനോടൊപ്പം പൊതുജനങ്ങളും.

കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ലാബ് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല.

യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ രണ്ടു വര്‍ഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വര്‍ഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്പര്‍ വണ്‍ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല. വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാവുന്നത്.

Content Highlights:Virology Lab; K Surendran Against Government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram