കൊച്ചി: വിജിലന്‍സ് പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുന്ന കാര്യം കോടതി പരിശോധിച്ചുകൊണ്ടിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ഉത്തരവ് പുറുപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഉത്തരവുണ്ടെങ്കില്‍ എന്ത് അധികാരമുപയോഗിച്ചാണിതെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റഡ്ഡിയടെ ഹര്‍ജി പരിഗണിക്കവേയാണ് വിജിലന്‍സ് പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞത്.
വിജിലന്‍സ് പര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയുണ്ടാക്കുന്ന കാര്യം കോടതി പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് ഇത്തരത്തില്‍ മാര്‍ഗരേഖയുണ്ടാക്കാന്‍ ക്രമസമാധാന പരിപാലന ചുമതലയുള്ള ഡിജിപി മറ്റൊരു മുന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയ കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരത്തില്‍ ഒരു ഉത്തരവുണ്ടോ, എന്തധികാരം ഉപയോഗിച്ചാണ് ഉത്തരവിറക്കിയതെന്ന് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണം. അതേ സമയം മുഴുവന്‍ സമയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ചതായി സര്‍ക്കാര്‍ കോടതിയെ അറയിച്ചു. ശല്യക്കാരായ വ്യവഹാരക്കാരെ നിയന്ത്രിക്കാനുള്ള നിയമം പ്രാബല്യത്തിലുണ്ടോയെന്നും അതിനി നിയമ സാധുതയുണ്ടോയെന്നും പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം പ്രാബല്യത്തിലുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights: vigilance kerala, kerala high court