ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിയത് പ്രാബല്യത്തില്‍ വന്നത് മുതല്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് അധികൃതര്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമത്തോട് ആളുകള്‍ക്കുള്ള അതൃപ്തി പ്രകടമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൂട്ടത്തില്‍ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ ഉന്തിക്കൊണ്ടുപോയാല്‍ നിയമവിരുദ്ധമാകില്ല എന്ന അടിക്കുറിപ്പോടെ ഒരു നഗര മധ്യത്തില്‍ അനേകം ആളുകള്‍ പോലീസുകാരുടെ മുന്നിലൂടെ ബൈക്ക് ഉരുട്ടി നടക്കുന്നതാണ് വീഡിയോയിലുള്ളത്.
ഏറെ പഴക്കമുള്ള ഈ വീഡിയോ ട്രാഫിക് നിയമം കര്‍ശനമാക്കിയതോടെയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹരിയാനയിലെ ഐപിഎസ് ഓഫീസര്‍ പങ്കജ് നൈനടക്കം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Video of Bikers Without Helmets Walking their Bikes Goes Viral
Share this Article
Related Topics