ആലപ്പുഴ: കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകാത്തത് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതിനാലാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി എന്നാല്‍ രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നല്‍കിയ വാക്ക് പാലിച്ചില്ല. സംസ്ഥാന നേതൃത്വം ഇതിനായി വേണ്ട ഇടപെടലുകള്‍ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചേര്‍ത്തലയില്‍ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ എന്‍.ഡി.എ യോഗം അടക്കമുള്ളവയില്‍ പങ്കെടുത്തിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകള്‍ വിജയിക്കണമെന്നത് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയ അമിത് ഷാ വോട്ട് കൂടിയതിന്റെ കണക്കുകള്‍ ഇനി നിരത്തേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം കേന്ദ്രമന്ത്രിസ്ഥാനം അടക്കമുള്ളവ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍.ഡി.എ സംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.
Share this Article
Related Topics