തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് കെ.പി.സി.സി.വൈസ്.പ്രസിഡന്റ് വി.ഡി.സതീശന്‍. അടിയന്തര ധനസഹായ വിതരണം ഒരു മാസമായിട്ടും പൂര്‍ത്തിയായിട്ടില്ല.
മുഖ്യമന്ത്രി വിദേശത്തായ ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. നഷ്ടത്തിന്റെ കണക്കെടുപ്പ് നടപടി ഇതുവരെയും തുടങ്ങിയിട്ടില്ല. ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലിക ഷെല്‍റ്ററുകളിലേക്ക് മാറ്റുന്നതിലും തീരുമാനമില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ട്‌പോകാന്‍ കഴിയാത്ത വിധത്തില്‍ ഭരണസ്തംഭനമാണ് സംസ്ഥാനത്ത്. തീരുമാനങ്ങളെടുക്കാന്‍ പോലും മന്ത്രിമാര്‍ക്ക് ആകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
Share this Article
Related Topics