പമ്പ: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ശബരിമല മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ബുദ്ധിമുട്ടേറിയ വര്‍ഷമാണ് കടന്നുപോയതെന്നും നിലവിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി വാസുദേവന്‍ നമ്പൂതിരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
"ആചാരങ്ങള്‍ നിലനില്‍ക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ട്. സ്ത്രീകള്‍ കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്".
ശബരിമലയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങളുണ്ടായ വര്‍ഷമാണ് കടന്നുപോയത്. യുവതികള്‍ നടപ്പന്തല്‍ വരെ കയറിയപ്പോള്‍ വിഷമമുണ്ടായിയെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
"ശബരിമല വിശ്വാസമെന്ന് പറയുന്നത് നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന ആചാരമാണ്. ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിലും അപാകതകളുണ്ട്. അനാചാരമാണോ എന്ന് കണ്ടെത്താന്‍ പഠനങ്ങളാവശ്യമാണ്. അയ്യപ്പന്റെ കാര്യത്തിലുള്ളത് ആരെയും ഉപദ്രവിക്കാത്ത ആചാരമാണ്. അതിനാല്‍ ആചാരങ്ങള്‍ നിലനില്‍ക്കണം, സ്ത്രീപ്രവേശനം പാടില്ല എന്ന് തന്നെയാണ് എന്റെ നിലപാട്", വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.
content highlights: Vasavan Namboothiri says he is against the women entry in Sabarimala
Share this Article
Related Topics