തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ സോളാര്‍ കേസിലും ബലാത്സംഗക്കേസിലും അന്വേഷണം നേരിടുന്ന യുഡിഎഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.
അഴിമതിക്കാര്‍ക്കും സദാചാര വിരുദ്ധര്‍ക്കും പൊതുരംഗത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും അതുകൊണ്ട് തന്നെ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടിയെയും കേസുമായി ബന്ധമുള്ള മറ്റ് നേതാക്കളെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സരിതയുടെ കത്തില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള എല്ലാവര്‍ക്കുമെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഈ സാഹചര്യത്തിലാണ് വി.എസ് യുഡിഎഫ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Share this Article