തിരുവനന്തപുരം: വിദേശകാര്യ ഓഫീസുകള്‍ക്കായി കേരളത്തില്‍ വിദേശ്ഭവന്‍ തുടങ്ങാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. സംസ്ഥാനത്ത് ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തികള്‍ക്ക് പുരോഗതിയില്ലെന്നും കേന്ദ്രം നിര്‍ദേശിച്ച രണ്ട് സ്ഥലങ്ങള്‍ കേരളം നിരാകരിച്ചെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചെന്നൈയില്‍ ഇതിനോടകം വിദേശ്ഭവന് ഭൂമി കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇതെല്ലാം വൈകുകയാണ്. തിരുവനന്തപുരത്ത് ഭൂമി ലഭ്യമാക്കാന്‍ നിര്‍ദേശിച്ചെങ്കിലും നിരാകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഒരുസ്ഥലം ചൂണ്ടിക്കാണിച്ചിട്ടില്ല. ഭൂമി ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും- അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലെ തിരക്ക് കുറയ്ക്കാന്‍ ഇടപെടുമെന്നും കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉറപ്പുനല്‍കി. യു.എ.ഇ.യാണ് കൂടുതല്‍ കോണ്‍സുലേറ്റ് ഓഫീസുകള്‍ തുറക്കേണ്ടത്. ഇക്കാര്യം യു.എ.ഇ. അധികൃതരുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Union Minister V Muraleedharan says about videshbhavan in Kerala
Share this Article
Related Topics